
കുവൈത്തിൽ ഭിന്നശേഷിക്കാരുടെ സ്ഥലത്ത് വാഹനം നിർത്തിയിട്ടാൽ കനത്തശിക്ഷ
ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത സ്ഥലത്ത് മറ്റുള്ളവർ വാഹനം നിർത്തിയിട്ടാൽ കനത്ത ശിക്ഷ ലഭിക്കും. ആദ്യ തവണ നിയമലംഘനത്തിന് 150 ദീനാറാണ് പിഴ.കുറ്റം ആവർത്തിച്ചാൽ കോടതിയിലേക്ക് റഫർ ചെയ്യും. കോടതിക്ക് ഒന്നുമുതൽ മൂന്നുവർഷം തടവുശിക്ഷയും 600 മുതൽ 1000 ദീനാർ വരെയും വിധിക്കാൻ അധികാരമുണ്ട്.പുതിയ നിയമം പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കാൻ അധിക്യതർ കർശന നിരീക്ഷണം നടത്തും. ഭിന്നശേഷിക്കാരുടെ സ്ഥലത്ത് വാഹനം നിർത്തിയിടുന്നത് രാജ്യത്ത് സിവിൽ കുറ്റകൃത്യമാണ്.നേരേത്ത ഗതാഗത നിയമലംഘനമായി കണക്കാക്കിയിരുന്നത് 2017ലാണ് സിവിൽ കുറ്റകൃത്യമാക്കിയത്. അതിനുശേഷവും നിയമലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കടുത്തശിക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)