
കുവൈറ്റിലെ ആകെ ജനസംഖ്യ 4,987,826; 20 ശതമാനവുമായി ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്
കുവൈറ്റിലെ ആകെ ജനസംഖ്യ 4,987,826 ൽ എത്തിയതായി റിപ്പോർട്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ കുവൈത്തികളുടെ ശതമാനം 31ൽ എത്തി. കൂടാതെ ഇന്ത്യക്കാരുടെ നിരക്ക് 20 ശതമാനമാണ്. പ്രവാസികളിൽ കൂടുതലും ഇന്ത്യക്കാരാണ്. 13 ശതമാനമുള്ള ഈജിപ്തുകാരാണ് രണ്ടാമത്. 15 വയസിന് താഴെയുള്ള ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 17 ശതമാനം ആണ്. 15 മുതൽ 64 വയസ് വരെ പ്രായമുള്ളവർ മൊത്തം ജനസംഖ്യയുടെ 80 ശതമാനമാണ്. 65 വയസും അതിനുമുകളിലും പ്രായമുള്ളവർ മൂന്ന് ശതമാനം മാത്രമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)