
വമ്പൻ വാലൻ്റൈൻസ് ഡേ ഓഫറുമായി ഇൻഡിഗോ; 50% വരെ കിഴിവിൽ പറക്കാം, ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യണം എന്നറിയാം
വാലൻ്റൈൻസ് ഡേ ദിനത്തിൽ വമ്പൻ ഒഫ്‌താറുമായി രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ. പ്രണയിതാക്കൾക്ക്, അല്ലെങ്കിൽ കപ്പിൾസിനാണ് ഓഫർ ബാധകമാകുക. അതായത് ഒരുമിച്ച് രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്താൽ ഈ ഓഫർ ലഭിക്കും. അടിസ്ഥാന നിരക്കിൽ 50% വരെ ഇളവാണ് എയർലൈൻ വാഗ്ദാനം ചെയ്യുന്നത്. ഫെബ്രുവരി 12 മുതൽ 16 വരെ മാത്രമായിരിക്കും ഈ ഓഫർ നിലനിൽക്കുക. വാലൻ്റൈൻസ് ഡേ വില്പന പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രാ തീയതികൾ ബുക്കിംഗ് തീയതി കഴിഞ്ഞ് കുറഞ്ഞത് 15 ദിവസമെങ്കിലും കഴിഞ്ഞിട്ടുള്ളതായിരിക്കണം. തിരഞ്ഞെടുത്ത ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ മാത്രമായിരിക്കും ഓഫർ ലഭ്യമാകുക. ഇൻഡിഗോയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ഇത് കൂടാതെ, ഫെബ്രുവരി 14-ന് ഇൻഡിഗോ ഒരു ഫ്ലാഷ് സെയിൽ സംഘടിപ്പിക്കുണ്ട്. ഇതുപ്രകാരം, ഇൻഡിഗോയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യത്തെ 500 പേർക്ക് 10% അധിക കിഴിവ് നൽകുന്നു.
മാത്രമല്ല, ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്താൽ 10% കിഴിവും എയർലൈൻ വാഗ്ദാനം ചെയ്യുന്നു, കൂടാതെ, നിർദ്ദിഷ്ട റൂട്ടുകളിലെ ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകൾക്ക് പ്രീ-പെയ്ഡ് ബാഗേജുകൾക്ക് 15% വരെ കിഴിവ് ലഭിക്കും, കൂടാതെ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കുന്ന യാത്രക്കാർക്ക് അതിനു നൽകുന്ന ഫീസിൽ 15% കിഴിവും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)