
കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിൽ വാഹനം നിർത്തുമ്പോൾ ഫോൺ ഉപയോഗിച്ചാലും പിഴ
കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിൽ വാഹനം നിർത്തുമ്പോൾ ഫോൺ ഉപയോഗിക്കുന്നതും ഗതാഗത നിയമ ലംഘനമായി കണക്കാക്കുമെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗത്തിലെ പ്രവർത്തന വിഭാഗം മേധാവി മേജർ മുഹമ്മദ് അൽ-റാഫി വ്യക്തമാക്കി. എന്നാൽ വാഹനം സിഗ്നലുകളിൽ നിർത്തുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം അനുവദനീയമാണെന്നാണ് പലരും കരുതുന്നതെന്നും ഇത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഗതാഗത നിയമ പ്രകാരം വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് എതിരെ കനത്ത പിഴ ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. പുതിയ നിയമം ഏപ്രിൽ 22 മുതലാണ് പ്രാബല്യത്തിൽ വരിക
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)