
കുവൈറ്റിൽ ലഹരിമരുന്നുമായി ഒരാൾ പിടിയിൽ
കുവൈറ്റിൽ കോസ്റ്റ് ഗാർഡും ലഹരി വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ 50 കിലോ ലഹരി മരുന്നുമായി ഒരാളെ അറസ്റ്റ് ചെയ്തു. കടൽ മാർഗം രാജ്യത്തെത്തിച് കച്ചവടം ചെയ്യാനുള്ള നീക്കമാണ് അധികൃതർ തടഞ്ഞത്. പിടിച്ചെടുത്ത ലഹരി മരുന്നിന് 1.5 ലക്ഷം കുവൈത്ത് ദിനാർ വിലയുണ്ട്. ലഹരിമരുന്ന് കടത്തുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന്, പ്രതിയുടെ നീക്കം നിരീക്ഷിച്ച ശേഷം കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുവൈത്തിൽ കച്ചവടം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് പ്രതി സമ്മതിച്ചു. പ്രതിയെയും പിടികൂടിയ ലഹരിമരുന്നും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)