Posted By Editor Editor Posted On

‘ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണമെന്നതിന് ഉദാഹരണം’, തൊഴിലാളിയുടെ ശവമഞ്ചം ചുമന്ന് യൂസഫലി; സോഷ്യല്‍ മീഡിയയില്‍ പ്രശംസ

‘ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണം’ , ‘ഒരാൾ മരിച്ചു… അദ്ദേഹത്തിന്‍റെ മൃതദേഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത് രാജ്യത്തെ ഏറ്റവും വലിയ ശതകോടീശ്വരനും മരിച്ച വ്യക്തിയുടെ കമ്പനി ഉടമയുമാണ്… അതാണ് മനുഷ്യത്വം.’ , പ്രവാസിയും ഇന്ത്യന്‍ കോടീശ്വരനും ലുലു ഗ്രീപ്പ് ചെയർമാനുമായ എംഎ യൂസഫലി തന്‍റെ സ്ഥാപനത്തിലെ ഒരു തൊഴിലാളിയുടെ ശവമഞ്ചം ചുമക്കുന്ന വീഡിയോയ്ക്ക് താഴെ വന്ന കമന്‍റുകളാണ്. അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ്‌ സൂപ്പർവൈസറും തിരൂർ കന്മനം സ്വദേശിയുമായ ഷിഹാബുദ്ധീന്‍റെ മൃതദേഹമാണ് യൂസഫലി ചുമന്നതായി വീഡിയോയില്‍ കാണുന്നത്. അബുദാബിയില്‍ വെച്ച് നടന്ന ഷിഹാബുദ്ധീന്‍റെ മരണാനന്തര ചടങ്ങുകളിൽ എം എ യൂസഫ് അലിയും പങ്കെടുത്തിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി എടുത്തപ്പോൾ യൂസഫലി ശവമഞ്ചം പിടിക്കുന്നതും വീഡിയോയില്‍ കാണാം. യൂസഫ് അലിയുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ച. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിനന്ദിച്ചുകൊണ്ട് കുറിപ്പുകളെഴുതിയത്. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 32 ലക്ഷം പേര്‍ വീഡിയോ ഇതിനോടകം കണ്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *