
തെരുവുനായ്ക്കൾക്ക് അഭയകേന്ദ്രമൊരുക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി
തെരുവ് നായ്ക്കൾക്ക് അഭയകേന്ദ്രമൊരുക്കുന്നത് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പരിഗണനയിൽ.ഇതിനായി സ്ഥലം അനുവദിക്കണമെന്ന് കാർഷിക -മത്സ്യവിഭവ വകുപ്പിന്റെ അഭ്യർഥന ചൊവ്വാഴ്ച നടക്കുന്ന മുനിസിപ്പൽ കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റി ചർച്ച ചെയ്യുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മനാൽ അൽ-അസ്ഫൂർ പറഞ്ഞു. വഫ്ര, അബ്ദലി, സാൽഹിയ, കബ്ദ് തുടങ്ങിയ കാർഷിക മേഖലകളിലാണ് സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)