Posted By Editor Editor Posted On

കുവൈറ്റിൽ ഇന്ത്യൻ പ്രവാസി ജനസംഖ്യ 10 ലക്ഷത്തിനു മുകളിൽ; സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാർ

2024 അവസാനത്തോടെ, കുവൈറ്റിലെ സ്വദേശി ജനസംഖ്യ 1,567,983 ആയി ഉയർന്നു. 2023 അവസാനത്തിൽ 1,546,202 ആയിരുന്ന പൗരൻമാരുടെ ജനസംഖ്യ 21,775 (1.3 ശതമാനം) വർധിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) യുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണിത്. അതേസമയം, സ്വദേശികൾ കഴിഞ്ഞാൽ കുവൈറ്റിൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യൻ പ്രവാസികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.നിലവിൽ 1,007,961 ആണ് ഇന്ത്യക്കാരുടെ ജനസംഖ്യ. 2023 അവസാനത്തിൽ 1,000,726 ആയിരുന്ന ഇന്ത്യക്കാർ ഒരു വർഷത്തിനുള്ളിൽ 0.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇന്ത്യക്കാർ കഴിഞ്ഞാൽ ഈജിപ്ഷ്യൻ സമൂഹമാണ് കുവൈറ്റ് ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ളത്.2024 അവസാനത്തോടെ ഈജിപ്ത് പ്രവാസികളുടെ എണ്ണം 657,280 ആയി ഉയർന്നു. മുൻ വർഷത്തെ 644,042നേക്കാൾ രണ്ട് ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയത്. 2023-ൽ 274,974 ആയിരുന്ന ബംഗ്ലാദേശി ജനസംഖ്യ ആറ് ശതമാനം വർധനവുമായി 2024 അവസാനത്തോടെ 292,810 ആയി ഉയർന്ന് കുവൈറ്റ് ജനസംഖ്യയിൽ നാലാമതെത്തി.അതേപോലെ, ഫിലിപ്പീൻസുമാരുടെ ജനസംഖ്യയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വലിയ കുറവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ കുവൈറ്റ് ജനസംഖ്യയിൽ അഞ്ചാം സ്ഥാനത്തുള്ള ഫിലിപ്പിനോ ജനസംഖ്യ 223,482 ആണ്. 2023 അവസാനത്തോടെ 267,259 ആയിരുന്നിടത്ത് നിന്നാണ് ഇവരുടെ എണ്ണം 16.3 ശതമാനം കുറഞ്ഞ് 223,482 ആയത്.183,103 ആളുകളുമായി സിറിയക്കാർ ആറാം സ്ഥാനത്താണ്. 2023-ൽ 161,439 ആയിരുന്ന സിറിയൻ ജനസംഖ്യ 11.8 ശതമാനം വർദ്ധിച്ചാണ് ആറാം സ്ഥാനത്തെത്തിയത്. 2023 അവസാനത്തോടെ 145,633 അംഗങ്ങളുണ്ടായിരുന്ന ശ്രീലങ്കക്കാർ 170,251 അംഗങ്ങളുമായി ഏഴാം സ്ഥാനത്തെത്തി. 2023 അവസാനത്തോടെ 139,481 പേരുണ്ടായിരുന്ന സൗദി അറേബ്യ 2.3 ശതമാനം വളർച്ചയോടെ 142,760 പേരുമായി എട്ടാം സ്ഥാനത്താണ്.2024 അവസാനത്തോടെ 140,441 പേരുമായി നേപ്പാളി സമൂഹം ഒമ്പതാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ 107,489 പേരിൽ നിന്ന് 23.4 ശതമാനം വർധനവാണ് നേപ്പാളുകാർ രേഖപ്പെടുത്തിയത്. 2023 ൽ 91,058 പേരിൽ നിന്ന് മൂന്ന് ശതമാനം വർദ്ധനവോടെ 94,749 അംഗങ്ങളുമായി പാകിസ്ഥാനികൾ കുവൈറ്റ് ജനസംഖ്യയിൽ പത്താം സ്ഥാനത്താണ്.രാജ്യത്തെ മൊത്തം ജനസംഖ്യയിൽ ചെറിയ ശതമാനം മാത്രമാണ് സ്വദേശികൾ എന്നതിനാൽ, പ്രവാസികൾ രാജ്യത്തെ സമ്പത്ത് വലിയ തോതിൽ ചൂഷണം ചെയ്യുന്നുവെന്ന വാദഗതി രാജ്യത്ത് ശക്തമാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *