
കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; മൂന്ന് പേർക്ക് പരിക്ക്
കുവൈറ്റിലെ ജിലീബ് അൽ ശുയൂഖ് മേഖലയിലെ അപാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്നുപേർക്ക് പരിക്ക്. ഫയർഫോഴ്സ് അധികൃതർ ആണ് സംഭവത്തെപ്പറ്റി അറിയിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. അർദിയ, ഇസ്തിഖ്ലാൽ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ മെഡിക്കൽ എമർജൻസി വിഭാഗം ആശുപത്രിയിലെത്തിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)