Posted By Editor Editor Posted On

പ്രവാസികളുടെ നാടുമായുള്ള ബന്ധത്തിന് ‘ലോക കേരള കേന്ദ്രങ്ങള്‍’ ആരംഭിക്കും; പദ്ധതിക്കായി അഞ്ച് കോടി രൂപ ബജറ്റിൽ അനുവദിച്ചു

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോക കേരള കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കേരളാ ബജറ്റില്‍ പ്രഖ്യാപനം. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഈ പ്രഖ്യാപനം നടത്തിയത്. പദ്ധതി നടപ്പാക്കാന്‍ അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തി.2024ലെ കണക്ക് പ്രകാരം പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ കണക്കില്‍ കേരളം ഒന്നാമതാണ്. 21 ശതമാനമാണ് കേരളത്തിലേക്ക് പ്രവാസികള്‍ സംഭാവന ചെയ്യുന്നത്. എല്ലാത്തരം പ്രവാസത്തെയും കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നത് സമീപനം തിരുത്തേണ്ടതുണ്ട്. കേരളത്തില്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന തൊഴിലാളികളുടെ അഭാവം അനുഭവപ്പെടുമ്പോള്‍ കേരളീയര്‍ വിദേശത്ത് ഒട്ടും നല്ലതല്ലാത്ത സാഹചര്യത്തില്‍ പണിയെടുക്കുന്ന സ്ഥിതിയുണ്ട്.

പ്രവാസം ഒട്ടേറെ പേര്‍ക്ക് വലിയ നഷ്ടകച്ചവടമായി തീരുന്ന അനുഭവമുണ്ട്. വിദേശത്തെ തൊഴില്‍ കമ്പോളത്തെ കുറിച്ച് ശരിയായ രീതിയിലുള്ള അറിവില്ലാതെയുള്ള കുടിയേറ്റമാണ് ഇതിനു കാരണം. വിദ്യാര്‍ഥികളുടെ കുടിയേറ്റത്തിലും ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *