Posted By Editor Editor Posted On

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം; ഗൾഫിൽ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ദുബായ് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിനി കുഴിക്കാട്ടുശേരി വെള്ളിക്കുളങ്ങര പുല്ലൻ ഹൗസിൽ മേഴ്സി ജോൺസൺ (59) ആണ് മരിച്ചത്. അൽഐനിൽ നിന്ന് ദുബായ് എയർപോർട്ടിലേക്കു പോകവെ ബുധനാഴ്ച രാവിലെയാണ് അപകടം. മൂത്ത മകൻ ഫെബിനും മരുമകൾ സ്നേഹ, ഇവരുടെ 2 മക്കൾ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. യാത്രാമധ്യേ മറ്റൊരു വാഹനാപകടത്തെ തുടർന്ന് വാഹനങ്ങളെല്ലാം റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഏറ്റവും പുറകിലായി നിർത്തിയിട്ടിരുന്ന ഇവരുടെ കാറിൽ സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മേഴ്സിയും മരുമകളും പേരക്കുട്ടിയും പുറത്തേക്കു തെറിച്ചുവീണു. പരുക്കേറ്റ 5 പേരെയും ദുബായ് റാഷിദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മേഴ്സിയുടെ ജീവൻ രക്ഷിക്കാനായില്ല. ഫെബിനും ഒരു കുട്ടിയും ആശുപത്രി വിട്ടു. സ്നേഹയും ഒരു കുട്ടിയും ചികിത്സയിലാണ്. ചെക്കോസ്‌ലോവാക്യയിലുള്ള മറ്റൊരു മകൻ അരുൺ ദുബായിലെത്തിയിട്ടുണ്ട്. ഭർത്താവ് പരേതനായ ജോൺസൺ. സംസ്കാരം പിന്നീട് നാട്ടിൽ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *