
കുവൈത്തിൽ അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾ പൂട്ടിച്ചു
അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ നിരവധി സ്ഥാപനങ്ങൾ അഗ്നിശമന വകുപ്പ് പൂട്ടിച്ചു. ഖൈത്താൻ, സൗത്ത് ഉമ്മു അംഗറ എന്നിവിടങ്ങളിലാണ് പരിശോധന കാമ്പയിൻ നടന്നത്. കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, പബ്ലിക് അതോറിറ്റി ഫോർ എൻവയൺമെന്റ് എന്നിവയുടെ സഹകരണത്തോടെ ജനറൽ ഫയർഫോഴ്സാണ് പരിശോധന നടത്തിയത്.
വാണിജ്യ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും നിയമാനുസൃതമായ അഗ്നിസുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. എല്ലാ കെട്ടിടങ്ങൾക്കും ഇത് ബാധകമാണ്. കൺട്രോൾ സംവിധാനം, ഫയർ അലാറം, വെന്റിലേഷൻ, മറ്റു ഉപകരണങ്ങൾ തുടങ്ങിയവ കെട്ടിടത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ സ്ഥാപിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിച്ച് തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)