![](https://www.kuwaitvarthakal.com/wp-content/uploads/2022/11/court20220101164920.jpg)
കുവൈറ്റിൽ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി; വധശിക്ഷ വിധിച്ച് കോടതി
കുവൈറ്റിൽ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിഞ്ഞ സ്വദേശിക്ക് കോടതി വധശിക്ഷ വിധിച്ചു. 2024 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. അമ്പതുകാരനായ പ്രതി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴുത്ത് ഞെരിച്ച് ഭാര്യയെ കൊല്ലുകയായിരുന്നു. മൃതദേഹം 20 കഷണങ്ങളാക്കി ചെറിയ പാക്കറ്റുകളിലാക്കി വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിച്ചു. തെളിവ് നശിപ്പിക്കാൻ വസ്ത്രങ്ങളും ഫോണും മാറ്റി. ഭാര്യയെ കാണാനില്ലെന്ന് സഹോദരൻ പരാതി നൽകിയതോടെയാണ് കേസ് വെളിച്ചത്തുവന്നത്. പ്രതിയുടെ വാഹനത്തിൽ നിന്ന് കൊല്ലപ്പെട്ട ഭാര്യയുടെ രക്തക്കറയും മുടിയും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)