അഞ്ച് ദിവസത്തിനിടെ കുവൈത്ത് നാടുകടത്തിയത് 505 പ്രവാസി നിയമലംഘകരെ
കുവൈത്തിൽ അഞ്ച് ദിവസത്തിനിടെ 505 നിയമലംഘകരെ നാടുകടത്തി. ജനുവരി 19 മുതൽ 23 വരെ നീണ്ട 24 സുരക്ഷാ പരിശോധനകളിൽ 461 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും 505 പേരെ നാടുകടത്തുകയും ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദേശപ്രകാരം രാജ്യവ്യാപകമായി സുരക്ഷ നിലനിർത്തുന്നതിനും നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ക്യാമ്പയിനുകൾ തുടരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ
Comments (0)