കുവൈത്തിൽ റമദാനിൽ വിലക്കയറ്റം തടയാൻ ഒരുക്കം
റമദാനിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കുന്നത് തടയാൻ വാണിജ്യ- വ്യവസായ മന്ത്രാലയം നടപടി സ്വീകരിക്കും.വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ-അൻസാരിയുടെ നേതൃത്വത്തിൽ മുന്നൊരുക്ക യോഗം ചേർന്നു. വില നിരീക്ഷണത്തിനും പരിശോധനകൾക്കും പ്രത്യേക സമിതിയുണ്ടാക്കും. സെൻട്രൽ മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ, മാംസം, ഈത്തപ്പഴ കടകൾ, റെസ്റ്റാറന്റുകൾ, മധുരപലഹാരങ്ങൾ, മില്ലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. റമദാനിലുടനീളം മിതമായ വില പാലിക്കണമെന്ന് കട ഉടമകൾക്ക് മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)