പത്മശ്രീ തിളക്കത്തിൽ കുവൈത്ത് രാജകുടുംബാംഗം; ചരിത്ര നേട്ടം സ്വന്തമാക്കിയത് ഷെയ്ഖ അലി അൽ ജാബർ
ഇക്കുറി പത്മശ്രീ പുരസ്കാര തിളക്കം കുവൈത്തിലും. കുവൈത്തിൽ വസിക്കുന്ന പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരിൽ ഒരാൾക്കല്ല, മറിച്ച് ആദ്യമായി ഒരു കുവൈത്ത് വനിതയ്ക്കാണ് പുരസ്കാരം ലഭിച്ചത്. കുവൈത്തിലും സമീപ മേഖലയിലും യോഗ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിനാണ് ഇന്ത്യയുടെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്കാരം ലഭിച്ചത്.രാജകുടുംബാംഗമായ ഷെയ്ഖ എ.എൽ.ജെ. അൽ സബാഹ് അഭിഭാഷക, സംരംഭക, മാനുഷികാവകാശ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയാണ്. 2001ലാണ് ഷെയ്ഖ തൻറെ ‘യോഗ’ യാത്ര ആരംഭിച്ചത്. 2014ൽ കുവൈത്തിലെ ആദ്യത്തെ ലൈസൻസുള്ള യോഗ സ്റ്റുഡിയോയായ ദാരത്മ സ്ഥാപിച്ചു. ദാരത്മ എന്ന പേര് അറബി പദമായ ‘ദാർ’ (വീട്) എന്ന പദവും ‘ആത്മ’ (ആത്മാവ്) എന്ന സംസ്കൃത പദവും ചേർത്തുള്ളതാണ്. യോഗ പഠിപ്പിക്കുന്നതിന് ലൈസൻസ് നേടിയതിനു പുറമേ, കുവൈത്തിൽ യോഗയെ ഔദ്യോഗികമായി അംഗീകരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)