Posted By Editor Editor Posted On

പ്രമേഹ രോഗികള്‍ ഹൃദ്രോഗം വരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ മാത്രമല്ല, പ്രമേഹം ഉള്ളവരിലും ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ ഹൃദയത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ശരീരഭാരം
അമിതവണ്ണം ഉള്ള ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, നിങ്ങള്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹം ഉണ്ടെങ്കില്‍ ഹൃദയത്തിന്റെ ആരോഗ്യവും അപകടാവസ്ഥയിലാകും. അതിനാല്‍, ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ശരീരഭാരം കൃത്യമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഉയരത്തിനൊത്ത ശരീരഭാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതാണ് നല്ലത്. ഇതിനായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. അതുപോലെ, ഡയറ്റ് ശീലിക്കുന്നതും വളരെ നല്ലതാണ്.

സ്‌ട്രെസ്സ്
പ്രമേഹം ഉള്ള വ്യക്തികളില്‍ സ്‌ട്രെസ്സ് അമിതമാണെങ്കില്‍ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാവുന്നതാണ്. കാരണം, പ്രമേഹം ഉള്ളവരില്‍ സ്‌ട്രെസ്സ് വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, സ്‌ട്രെസ്സ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി, മെഡിറ്റേഷന്‍ ചെയ്യാവുന്നതാണ്. ബ്രീത്തിംഗ് വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. അതുപോലെ, യോഗ അല്ലെങ്കില്‍ മറ്റു വ്യായാമങ്ങള്‍ എന്നിവ ചെയ്യാവുന്നതാണ്. വ്യായാമം ചെയ്യുന്നത് സ്‌ട്രെസ്സ് കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. കൂടാതെ, ആഹാരകാര്യത്തില്‍ ശ്രദ്ധിക്കുന്നതും വളരെ നല്ലതായിരിക്കും.

പുകവലിയും മദ്യപാനവും
അമിതമായി പുകവലി, മദ്യപാനം എന്നിവ ഉള്ളവരില്‍ പ്രമേഹം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായിട്ടുള്ള പ്രമേഹം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍, പുകവലിയും, മദ്യപാനവും ഉള്ളവര്‍ ഈ ശീലങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നത് നല്ലതായിരിക്കും.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
പ്രമേഹം ഉണ്ടെങ്കില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെയധികമാണ്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അതിനാല്‍ പ്രമേഹം നിയന്ത്രിക്കുന്നതിനായി വ്യായാമം ചെയ്യുക. അതുപോലെ, മരുന്ന് കൃത്യമായി കഴിക്കാന്‍ ശ്രദ്ധിക്കുക. ഇവ കൂടാതെ, ഇടയ്ക്ക് പ്രമേഹം പരിശോധിക്കുന്നതും വളരെ നല്ലതാണ്. ഇത്തരത്തില്‍ പരിശോധിക്കുന്നതിലൂടെ പ്രമേഹത്തിന്റെ തോത് എത്രത്തോളം ശരീരത്തില്‍ ഉണ്ട് എന്ന് സ്വയം മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.

ജീവിതശൈലിയില്‍ മറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നതും വളരെ നല്ലതാണ്. ഇടയ്ക്ക് ഹൃദയാരോഗ്യം ശരിയായ വിധത്തിലാണോ എന്ന് മനസ്സിലാക്കുന്നതിനായി പരിശോധനകള്‍ നടത്തുന്നതും വളരെ നല്ലതാണ്. അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. സാച്വറേറ്റഡ് കൊഴുപ്പ്, ട്രാന്‍സ് കൊഴുപ്പ്, സോഡിയം, മധുരം എന്നിവ അടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കുക. നിങ്ങളുടെ ശരീരത്തിനനുസരിച്ച് ശരിയായ വിധത്തിലുള്ള ജീവിതരീതി പിന്തുടരുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *