Posted By Editor Editor Posted On

കുവൈത്തിൽ വാടക ഗർഭ പാത്രത്തിൽ ജനിച്ച പെൺ കുട്ടികളുടെ പിതാവിന്റെ രക്ഷാ കർതൃ അവകാശം നിരസിച്ചു; കോടതി ഉത്തരവ് ഇങ്ങനെ

കുവൈത്തിൽ വാടക ഗർഭ പാത്രത്തിൽ ജനിച്ച മൂന്ന് പെൺ കുട്ടികളുടെ പിതാവിന്റെ രക്ഷാ കർതൃ അവകാശം നിരസിച്ചു കൊണ്ട് കുവൈത്ത് കോടതി വിധി പുറപ്പെടുവിച്ചു.കുവൈത്ത് അപ്പീൽ കോടതി ജഡ്ജി ഖാലിദ് അബ്ദുൽ അസീസ് അൽ-ഖാലിദ് ആണ് അത്യപൂർവ്വമായ ഇത്തരമൊരു കേസിൽ വിധി പുറപ്പെടുവിച്ചത്.തന്റെ മൂന്ന് പെൺമക്കളുടെ രക്ഷാകർതൃ അവകാശം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമർപ്പിച്ച ഹരജിയിലാണ് വിധി.ഭാര്യക്ക് ഗർഭധാരണത്തിന് ശേഷിയില്ലാത്തതിനാൽ മറ്റൊരു സ്ത്രീയുടെ ഗർഭ പാത്രം വാടകക്ക് എടുത്ത് ബീജ സങ്കലനം നടത്തിയാണ് മൂന്ന് പെൺകുട്ടികളുടെയും ജനനം..വിദേശ രാജ്യത്ത് വെച്ചായിരുന്നു ഈ പ്രക്രിയകളും ജനനവും നടന്നത് . കുവൈത്തിൽ തിരിച്ചെത്തിയ ശേഷം കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിന് വേണ്ടി പിതാവ് ആരോഗ്യ മന്ത്രാലയത്തിലെ ജനന, മരണ രെജിസ്ട്രെഷൻ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കുകയും തുടർന്ന് മാതാ പിതാക്കളുടെ ഡി എൻ. ഏ പരിശോധന നടത്താൻ മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഡി എൻ ഏ പരിശോധന ഫലത്തിൽ കുട്ടികളുടെ ജനിതക ഘടന പിതാവിന്റെ ജനിതക ഘടനയുമായി പൊരുത്തപ്പെടുകയും , ഭാര്യയുടെത് വിരുദ്ധമായി കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ, ജനന-മരണ രജിസ്ട്രേഷൻ വകുപ്പ് കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകൾ നൽകാനുള്ള അപേക്ഷ നിരസിക്കുകയും ചെയ്തു.ഇതിനെതിരെ പിതാവ് കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട് ശരി വെച്ചു കൊണ്ട് കോടതി വിധി ഉണ്ടായിരിക്കുന്നത്.

.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *