കുവൈത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഗാർഹികത്തൊഴിലാളിയെ നാടുകടത്തും
കുവൈത്തിലെ അൽ സലാം ഭാഗത്ത് സ്വദേശി വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച ഗാർഹികത്തൊഴിലാളിയെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇവരെ സ്വന്തം നാട്ടിലേക്ക് അയക്കും. കൈ മുറിച്ചാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. എമർജൻസി മെഡിക്കൽ ടീം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, അവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണം സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആർക്കെങ്കിലും കുറ്റകരമായ പങ്കുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)