കുവൈത്തിലെ എക്സ്ചേഞ്ചുകളിൽ കവർച്ച നടത്തിയ 3 പ്രതികൾ അറസ്റ്റിൽ
കുവൈത്തിൽ മഹബൂല, അബു ഖലീഫ പ്രദേശങ്ങളിലെ രണ്ട് മണി എക്സ്ചേഞ്ചുകളിൽ കവർച്ച നടത്തിയ 3 പ്രതികളെ അറസ്റ്റ് ചെയ്തു.സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി നിരീക്ഷണ ക്യാമറകളും വീഡിയോയും ഉപയോഗിച്ചു വരികയാണ്.കവർച്ച നടത്തി രക്ഷപ്പെടുന്നതിനി ടയിൽ ഇവർ ഉപയോഗിച്ച കളിത്തോക്ക് വാഹനത്തിൽ നിന്നും നിലത്ത് വീണിരുന്നു.ഇതിൽ നിന്നും ലഭിച്ച വിരലടയാളവും പ്രതികളെ കണ്ടെത്താൻ സഹായകമായി.കഴിഞ്ഞ ദിവസമാണ് അബു ഖലീഫ, മഹബൂല പ്രദേശങ്ങളിലെ രണ്ട് മണി എക്സ്ചെഞ്ച് സ്ഥാപനങ്ങളിൽ കവർച്ച നടന്നത്.. ഇതിൽ ഒരു സ്ഥാപനത്തിൽ എത്തിയ കവർച്ചക്കാർ ജീവനക്കാർക്ക് നേരെ കളി തോക്ക് ചൂണ്ടിയാണ് പതിനായിരം ദിനാർ കവർച്ച നടത്തിയത്..മുഖം മൂടി ധരിച്ച് സ്ഥാപനത്തിൽ എത്തിയ ഇവർ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടു ത്തിയാണ് പണം കവർന്നത്. ഇവർ എത്തിയ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മറ്റൊരു വാഹനത്തിന്റെ നമ്പർ ആണ് ഇതെന്നും കണ്ടെത്തിയിരുന്നു. കവർച്ച നടന്ന രണ്ടാമത്തെ സ്ഥാപനത്തിലും ഇതേ രീതിയിലാണ് കുറ്റ കൃത്യം നടത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)