കുവൈത്തിൽ സഹകരണ സംഘങ്ങളിൽ സ്വദേശിവത്കരണം ശക്തമാക്കും; പ്രവാസികളെ ഒഴിവാക്കും
കുവൈത്തിലെ സഹകരണ സംഘങ്ങളിൽ സ്വദേശിവത്കരണം ശക്തമാക്കുമെന്ന് സാമൂഹിക ക്ഷേമ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപവത്കരിച്ചു. മാൻപവർ പബ്ലിക് അതോറിറ്റി, സഹകരണ സൊസൈറ്റി യൂനിയൻ എന്നിവയുമായി സഹകരിച്ച് സ്വദേശിവത്കരണം ത്വരിതപ്പെടുത്താനുള്ള പദ്ധതി തയാറാക്കും. ജനറൽ, സൂപ്പർവൈസറി തസ്തികകളിൽ കുവൈത്തികളെ മാത്രം നിയമിക്കുന്നതിനാണ് ഊന്നൽ. സ്വദേശിവത്കരണം നടപ്പാക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ മറികടക്കാൻ വഴികൾ തേടും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)