കുവൈത്തിൽ കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നു വീണ് തൊഴിലാളിക്ക് പരിക്ക്
കുവൈത്തിലെ ഷഅ്ബുൽ ബഹ്രി മേഖലയിൽ കെട്ടിടം തകർന്നു വീണു. കെട്ടിടം പൊളിക്കുന്നതിനിടെയാണ് ഞായറാഴ്ച വൈകീട്ട് നിയന്ത്രണം തെറ്റി കെട്ടിടം തകർന്നത്. തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. സാൽമിയ, ഹവല്ലി കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സർച് ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തിയതായി അധികൃതർ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)