ഗതാഗതനിയമം പരിഷ്കരിച്ച് കുവൈത്ത്;നടപ്പാതകളിൽ വാഹനം നിർത്തിയിട്ടാൽ പണികിട്ടും; നിരവധി മാറ്റങ്ങൾ
നിരവധി മാറ്റങ്ങളോടെ ഗതാഗതനിയമം പരിഷ്കരിച്ച് കുവൈത്ത് സർക്കാർ ഉത്തരവിറക്കി. ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസങ്ങൾക്കുശേഷം പുതുക്കിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. വാഹന ലൈസൻസുകളും അനുവദനീയമായ വാഹനങ്ങളുടെ എണ്ണവും, വാഹനമോടിക്കാനുള്ള വ്യവസ്ഥകൾ, ഗതാഗതലംഘനങ്ങൾക്കുള്ള പിഴ വ്യവസ്ഥകളും ഉൾപ്പെടെ നിരവധി മാറ്റങ്ങൾ നടപ്പാക്കും.വാഹനങ്ങളിൽ അമിത ശബ്ദം ഉണ്ടാക്കുന്നതും വാഹനാപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതും വാഹനങ്ങൾ റോഡിൽ ഉപേക്ഷിക്കുന്നതും കുറ്റകരമാണ്. ലൈസൻസ് ലഭിച്ച് ആദ്യ വർഷത്തിനുള്ളിൽ രണ്ട് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് താൽക്കാലികമായി റദ്ദാക്കും. സാധുവായ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്നു മാസം വരെ തടവും 150 മുതൽ 300 ദീനാർ വരെ പിഴയും ചുമത്തും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)