Posted By Editor Editor Posted On

ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത്;ന​ട​പ്പാ​ത​ക​ളി​ൽ വാ​ഹ​നം നി​ർ​ത്തി​യിട്ടാൽ പണികിട്ടും; നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ

നി​ര​വ​ധി മാ​റ്റ​ങ്ങ​ളോ​ടെ ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പു​തു​ക്കി​യ വ്യ​വ​സ്ഥ​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വാ​ഹ​ന ലൈ​സ​ൻ​സു​ക​ളും അ​നു​വ​ദ​നീ​യ​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും, വാ​ഹ​ന​മോ​ടി​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ൾ, ഗ​താ​ഗ​ത​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ വ്യ​വ​സ്ഥ​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കും.വാ​ഹ​ന​ങ്ങ​ളി​ൽ അ​മി​ത ശ​ബ്ദം ഉ​ണ്ടാ​ക്കു​ന്ന​തും വാ​ഹ​നാ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. ലൈ​സ​ൻ​സ് ല​ഭി​ച്ച് ആ​ദ്യ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ട് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ ലൈ​സ​ൻ​സ് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കും. സാ​ധു​വാ​യ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ചാ​ൽ മൂ​ന്നു മാ​സം വ​രെ ത​ട​വും 150 മു​ത​ൽ 300 ദീ​നാ​ർ വ​രെ പി​ഴ​യും ചു​മ​ത്തും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *