ഒറിജിനലിനെ വെല്ലും വ്യാജൻ; കുവൈത്തിലെ വെയർഹൗസിൽ റെയ്ഡിൽ പിടികൂടിയത് 41,000 കുപ്പി വ്യാജ പെർഫ്യൂം
കുവൈത്തിൽ ആയിരക്കണക്കിന് വ്യാജ പെർഫ്യൂമുകൾ പിടിച്ചെടുത്തു. അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരുകളിൽ നിർമ്മിച്ച വ്യാജ പെർഫ്യൂമുകളാണ് പിടികൂടിയത്. ഹവാലി ഗവർണറേറ്റിൽ നിന്നാണ് 41,000 കുപ്പി വ്യാജ പെർഫ്യൂമുകൾ പിടികൂടിയത്. മാൻപവർ ഉദ്യോഗസ്ഥർ, ജനറൽ ഫയർ ഡിപ്പാർട്ട്‌മെൻറ്, വാണിജ്യ-വ്യവസായ മന്ത്രാലയം എന്നിവരടങ്ങുന്ന സംയുക്ത ടീമുകൾ നടത്തിയ റെയ്ഡിലാണ് വെയർഹൗസിൽ നിന്ന് ഇവ പിടികൂടിയത്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്‌സ്യൽ കൺട്രോൾ ഡയറക്ടർ ഫൈസൽ അൽ അൻസാരിയുടെ നേത്യത്വത്തിലായിരുന്നു പരിശോധന നടത്തിയത്. വ്യാജ ഉൽപ്പന്നങ്ങൾ നിർമ്മിച്ച സ്ഥാപന ഉടമയെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്യ്തു. വെയർഹൗസ് അധികൃതർ പൂട്ടിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)