കുവൈത്തിൽ മൃഗശാല പുനസ്ഥാപിക്കുന്നു; നവീകരണ പ്രവർത്തനങ്ങൾ ഉടൻ
ഏഴു വർഷത്തെ ഇടവേളക്ക് ശേഷം ഫർവാനിയ ഒമറിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കുവൈത്ത് മൃഗ ശാല പുനസ്ഥാപിക്കുന്നു.ജനറൽ അതോറിറ്റി ഫോർ അഗ്രികൾച്ചർ ഡയറക്ടർ നാസർ തഖി,യാണ് ഇക്കാര്യം അറിയിച്ചത്.ഇതിന്റെ ഭാഗമായി ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി നാസർ അൽഅത്ബിയുടെ നേതൃത്വത്തിൽ മൃഗ ശാലയിൽ ഇന്നലെ പരിശോധന നടത്തി,.നിലവിലെ സൗകര്യങ്ങൾ വികസിപ്പിക്കുകയും കൂടുതൽ ജീവികളെ എത്തിക്കുകയും ചെയ്തു കൊണ്ടാണ് മൃഗ ശാലയുടെ പഴയ പ്രതാപം വീണ്ടെടുക്കുക. 1968 ലാണ് മൃഗശാല സ്ഥാപിച്ചത്. കൊറോണ മഹാമാരിക്ക് തൊട്ട് മുമ്പാണ് വിവിധ കാരണങ്ങളാൽ മൃഗശാല താൽക്കാലികമായി അടച്ചു പൂട്ടിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)