Posted By Editor Editor Posted On

കു​വൈ​ത്ത് ഭ​ക്ഷ്യ സം​ഭ​ര​ണ സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്നു

കു​വൈ​ത്ത് ഭ​ക്ഷ്യ സം​ഭ​ര​ണ സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി റി​പ്പോ​ർ​ട്ട് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഖ​ലീ​ഫ അ​ൽ അ​ജീ​ൽ ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. പു​തി​യ അ​ത്യാ​ധു​നി​ക സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കു​ക, സം​ഭ​ര​ണ​ത്തി​ലെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക, കാ​റ്റ​റി​ങ് സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്നി​വ​ക്ക് പു​റ​മെ യോ​ഗ്യ​രാ​യ പൗ​ര​ന്മാ​രു​ടെ വീ​ട്ടി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത് കൂ​ടി​യാ​ണ് ആ​ലോ​ച​ന​യി​ലു​ള്ള​ത്.

പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഓ​രോ മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ഴും ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ട് മ​ന്ത്രി​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​മീ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​ത്യേ​ക മു​റി​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മീ​പ​കാ​ല​ത്ത് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട ക്ഷാ​മമാ​ണ് സ്ഥി​രം പ​രി​ഹാ​ര​ത്തെ​ക്കുറി​ച്ച് ഗൗ​ര​വ​മാ​യി ചി​ന്തി​ക്കാ​ൻ അ​ധി​കൃ​ത​രെ പ്രേ​രി​പ്പി​ച്ച​ത്. ജ​ന​സം​ഖ്യ വ​ർ​ധ​ന​വ് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഭാ​വി​യി​ലേ​ക്കു​ള്ള ആ​വ​ശ്യ​ക​ത മ​ന​സ്സി​ലാ​ക്കി​യു​ള്ള പ​ദ്ധ​തി​ക്കാ​ണ് രൂ​പം ന​ൽ​കു​ക.

സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​ക, കാ​ർ​ഷി​ക രീ​തി​ക​ൾ ന​വീ​ക​രി​ക്കു​ക, സ്ട്രാ​റ്റ​ജി​ക് സ്റ്റോ​ക്ക് വ​ർ​ധി​പ്പി​ക്കു​ക, കാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ക, കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​വ​സാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക തു​ട​ങ്ങി​യ​വ അ​ജ​ണ്ട​യി​ലു​ണ്ട്. കു​വൈ​ത്തി​ലെ മ​ണ്ണും കാ​ലാ​വ​സ്ഥ​യും കാ​ർ​ഷി​ക, ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ന​ത്തി​ന് ഒ​ട്ടേ​റെ പ​രി​മി​തി​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ന​വീ​ന ആ​ശ​യ​ങ്ങ​ളും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും ഉ​ണ്ടെ​ങ്കി​ൽ ഇ​തി​നെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *