സുരക്ഷ മാനദണ്ഡങ്ങൾ; കുവൈറ്റിൽ 26 സ്ഥാപനങ്ങൾ അഗ്നിശമന വിഭാഗം പൂട്ടിച്ചു
സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഹവല്ലി ഗവർണറേറ്റിൽ 26 സ്ഥാപനങ്ങൾ അഗ്നിശമന വിഭാഗം പൂട്ടിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതും നിയമാനുസൃതമുള്ള അഗ്നി പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. മുന്നറിയിപ്പ് നൽകിയിട്ടും ഗൗരവത്തിലെടുക്കാത്തതിനാലാണ് കർശന നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂണിൽ മൻഗഫിലെ എൻ.ബി.ടി.സിയിലേയും ഹൈവേ സുപ്പർ മാർക്കറ്റിലെയും ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിൽ തീപടർന്ന് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കുകയും ചെയ്ത സംഭവത്തിന് ശേഷം അഗ്നിസുരക്ഷയുമായി ബന്ധപ്പെട്ട് കർശന പരിശോധനയാണ് രാജ്യ വ്യാപകമായി നടക്കുന്നത്. നൂറുകണക്കിന് സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടായി. പരിശോധന തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ
Comments (0)