ഉംറ തീര്‍ഥാടകര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി കുവൈറ്റ്; യാത്രയ്ക്ക് 10 ദിവസം മുമ്പ് വാക്‌സിന്‍ എടുക്കണം
സൗദി അറേബ്യയിലെ പുണ്യ സ്ഥലമായ മക്കയില്‍ ഉംറ അഥവാ ചെറിയ തീർഥാടനം നടത്തുന്നതിനും മദീനയിലെ പ്രവാചക പള്ളി സന്ദര്‍ശിക്കുന്നതിനുമായി കുവൈറ്റില്‍ നിന്ന് സൗദിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ ആരോഗ്യ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കുവൈറ്റ് അധികൃതര്‍. സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)