കുവൈത്തിൽ ഇൻഫ്ലുവൻസാ പ്രതിരോധ കുത്തിവെപ്പ് വേണം; ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
കുവൈത്തിൽ ശ്വാസ കോശ രോഗങ്ങൾ നേരിടുന്നവർ ഇൻഫ്ലുവൻസാ പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.ഈ സീസണിൽ മുതിർന്നവരിൽ കാണപ്പെടുന്ന 58 ശതമാനം ശ്വാസ കോശരോഗങ്ങളും ഇൻഫ്ലുവൻസാ വൈറസ് മൂലമാണെന്നും മന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് ഇപ്പോഴും ശീതകാലം തുടരുകയാണ്. രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഇനിയും സാധ്യമാണ്. ശൈത്യ കാല രോഗങ്ങളിൽ നിന്ന് സ്വയം പ്രതിരോധം നേടുവാനും തങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുവാനും ഇന്ന് തന്നെ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കുത്തി വെപ്പ് സൗകര്യം ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)