അതീവഗുരുതര ട്രാഫിക് നിയമലംഘനം; കുവൈത്തിൽ നിന്ന് നാടുകടത്തിയത് 74 പ്രവാസികളെ
കുവൈത്തിൽ വാഹനപകടങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം 284 പേർക്ക് ജീവഹാനി സംഭവിച്ചതായി ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ അബ്ദുള്ള ബു ഹസ്സൻ പറഞ്ഞു. 65,991 റോഡപകടങ്ങളാണ് കഴിഞ്ഞ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചുവപ്പ് സിഗ്നൽ മറികടന്ന 174,793 നിയമ ലംഘനങ്ങളും സീറ്റ് ബെൽറ്റ് ധരിക്കാത്തതിൻ്റെ പേരിൽ 152,367 നിയമ ലംഘനങ്ങളും ഈ കാലയളവിൽ രേഖപ്പെടുത്തി. ഡ്രൈവിംഗിനിടയിൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ 79,519 നിയമ ലംഘനങ്ങളും നിശ്ചിത വേഗ പരിധി ലംഘിച്ചതിന്റെ പേരിൽ 1,926,320 നിയമ ലംഘനങ്ങളുമാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു.ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയ 74 പ്രവാസികളെ കഴിഞ്ഞ വർഷം നാട് കടത്തിയതായും അദ്ദേഹം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)