ദുരിതജീവിതത്തിന് അവസാനം; കുവൈറ്റിൽ ശമ്പളവും ഭക്ഷണവുമില്ലാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികൾ വീടണഞ്ഞു
കുവൈറ്റിൽ ശമ്പളവും ഭക്ഷണവുമില്ലാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികൾ വീടണഞ്ഞു. വ്യാജ ജോലി വാഗ്ദാനം നൽകി രാജ്യത്തെത്തിയ 4 മലയാളി യുവതികളാണ് നാട്ടിൽ തിരിച്ചെത്തിയത്. കൊട്ടാരക്കര പുത്തൂർ സ്വദേശി ദീപ അജികുമാർ, തൃശൂർ പെരുമ്പിലാവ് സ്വദേശി നളിനി, വൈക്കം സ്വദേശി ലേഖ ബിനോയ്, കൊല്ലം ഓയൂർ കാറ്റാടി സ്വദേശി ഇന്ദുമോൾ എന്നിവരാണ് തിരിച്ചെത്തിയത്. ശുചീകരണ ജോലി വാഗ്ദാനം ചെയ്താണ് ഏജന്റുമാർ യുവതികളെ കുവൈത്തിൽ എത്തിച്ചത്. നാലു മാസത്തെ ശമ്പള കുടിശിക നൽകാതെ, രഹസ്യമായി നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. ശാരീരിക, മാനസിക പീഡനത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിക്രൂട്ടിങ് ഏജന്റുമാർക്കും ഇടനിലക്കാർക്കുമെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും നോർക്കയ്ക്കും പരാതി നൽകുമെന്ന് ദീപയും ഇന്ദുമോളും പറഞ്ഞു. മോശം തൊഴിൽ സാഹചര്യത്തെക്കുറിച്ചു പരാതി പറഞ്ഞപ്പോൾ നാട്ടിലേക്കു തിരിച്ചുപോകാൻ 2 ലക്ഷം രൂപയാണ് ഏജന്റ് ആവശ്യപ്പെട്ടത്. സ്വന്തം തീരുമാനമനുസരിച്ചാണു പോകുന്നതെന്നും ശമ്പള കുടിശ്ശികയോ പരാതിയോ ഇല്ലെന്ന് എഴുതിവാങ്ങുകയും ചെയ്തിരുന്നു.
വ്യാജ വാഗ്ദാനം നൽകി കുവൈത്തിൽ ശമ്പളവും ഭക്ഷണവും നൽകാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികളും നാട്ടിൽ തിരിച്ചെത്തി. കൊട്ടാരക്കര പുത്തൂർ സ്വദേശി ദീപ അജികുമാർ, തൃശൂർ പെരുമ്പിലാവ് സ്വദേശി നളിനി, വൈക്കം സ്വദേശി ലേഖ ബിനോയ്, കൊല്ലം ഓയൂർ കാറ്റാടി സ്വദേശി ഇന്ദുമോൾ എന്നിവരാണ് തിരിച്ചെത്തിയത്. റിക്രൂട്ടിങ് ഏജന്റ് മർദിച്ചതിനാൽ ദീപ അവശനിലയിലാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)