കുവൈത്തിൽ ദേശീയദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു
ഫെബ്രുവരിയിലെ ദേശീയ ദിനാഘോഷത്തിനായി ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി ആറ് ഗവർണറേറ്റുകളിലെയും ഗവർണർമാർ യോഗം ചേർന്നു. ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനുള്ള തയാറെടുപ്പുകൾ യോഗത്തിൽ ചർച്ച ചെയ്തു.
രാജ്യത്തെ ആഹ്ലാദകരവും അവിസ്മരണീയവുമായ ആഘോഷം ഏറ്റവും മനോഹരവും മാന്യവുമായ രീതിയിൽ സംഘടിപ്പിക്കുന്നതിനാുള്ള വിവിധ വശങ്ങൾ യോഗം വിലയിരുത്തി. രാജ്യത്തുടനീളം സന്തോഷം പരത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഗവർണർമാർ പ്രകടിപ്പിച്ചു. ആഘോഷം വിജയിപ്പിക്കുന്നതിന് ഗവർണറേറ്റുകളും സർക്കാർ ഏജൻസികളും തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യവും ചൂണ്ടികാട്ടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)