പ്രവാസികള്‍ക്ക് കോളടിച്ചു; രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു, എക്സ്ചേഞ്ചുകളില്‍ തിരക്ക്
പ്രവാസികള്‍ക്കിത് നല്ലകാലം. ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു. ഒരു ദിര്‍ഹത്തിന് 23.47 രൂപയാണ്. ശമ്പളം ലഭിച്ച സമയവും ആയതിനാല്‍ പ്രവാസികള്‍ക്ക് ഇരട്ടി സന്തോഷമായി. എക്സ്ചേഞ്ചുകളില്‍ പതിവിലും വിപരീതമായി തിരക്ക് കൂടി. അതോടൊപ്പം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും തിരക്ക് കൂടി. പണമിടപാടില്‍ 15 ശതമാനം വര്‍ധനയുണ്ടെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു. വിവിധ എക്സ്‍ചേഞ്ചുകളില്‍ ഇന്നലെ (ജനുവരി 11) ഒരു ദിര്‍ഹത്തിന് 23.30 രൂപയാണ് നല്‍കിയത്. മികച്ച നിരക്കിൽ പണമയച്ച് നാട്ടിൽ എടുത്ത വായ്പ ഒന്നിച്ചടയ്ക്കാൻപറ്റിയ സമയമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിച്ചു. എന്നാൽ, വായ്പയെടുത്തോ കൊള്ളപ്പലിശയ്ക്ക് പണം വാങ്ങിയോ അയയ്ക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും വിദഗ്ധര്‍ ഓർമിപ്പിച്ചു. ജിസിസി വിനിമയ നിരക്ക് (രൂപയിൽ)- യുഎഇ ദിർഹം 23.47, സൗദി റിയാൽ 22.96, ഖത്തർ റിയാൽ 23.54, ഒമാൻ റിയാൽ 224.14, ബഹ്റൈൻ ദിനാർ 228.81, കുവൈത്ത് ദിനാർ 279.40 എന്നിങ്ങനെയാണ്. അധികം പണച്ചെലവില്ലാതെ പണം അയക്കാമെന്നതാണ് ഓണ്‍ലൈന്‍ ഇടപാടിന് പ്രിയമേറുന്നത്. ഫോണില്‍ ഈ സൗകര്യം ഇല്ലാത്തവര്‍ വര സുഹൃത്തുക്കള്‍ വഴി പണം അയക്കുന്നുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)