കുവൈറ്റിൽ പ്രവാസികൾക്കുള്ള സർക്കാർ സേവനങ്ങൾക്ക് ഫീസ് വർധിപ്പിക്കാൻ സാധ്യത
കുവൈറ്റിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സേവനങ്ങൾക്ക് ഫീസ് നിരക്ക് വർധിപ്പിച്ചേക്കും. രാജ്യത്ത് എണ്ണ ഇതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ തീരുമാനങ്ങളുടെ ഭാഗമായാണിത്. പ്രവാസികൾ , സന്ദർശകർ എന്നിവരുടെ റസിഡൻസി ഫീസ്, സർവീസ് ചാർജ് വർധനവ് ഉൾപ്പെടെയുള്ള നടപടികൾ പരിശോധിച്ച് വരുകയാണന്ന് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ നിക്ഷേപ സഹമന്ത്രിയുമായ നൂറ അൽ ഫസാം വ്യക്തമാക്കി.
കുവൈത്ത് പൗരന്മാർക്കോ പ്രാദേശിക ബിസിനസുകൾക്കോ നിലവിൽ നികുതി ഏർപ്പെടുത്തില്ല. സർക്കാർ കാര്യക്ഷമത മെച്ചപ്പെടുത്തുക, സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക, നിക്ഷേപം ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുക, നികുതി നീതി ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സാമ്പത്തിക, സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിലാണ് രാജ്യം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അൽ-ഫാസം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)