കുവൈത്തിൽ വാഹനാപകടത്തിൽ ഒരുമരണം
ദമാസ്കസ് സ്ട്രീറ്റിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരമാണ് അപകടം. നാല് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അഗ്നിശമനാ സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. കൂട്ടിയിടിയെ തുടർന്ന് ചില വാഹനങ്ങൾ മറിഞ്ഞതാണ് പരിക്കിന് കാരണമായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)