കുവൈത്തിൽ കെട്ടിട പരിശോധനകൾ വീണ്ടും കർശനമാക്കാൻ അഗ്നിശമന വിഭാഗം
കുവൈത്തിൽ കെട്ടിട പരിശോധനകൾ വീണ്ടും കർശനമാക്കുവാൻ അഗ്നി ശമന വിഭാഗം തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് ജനറൽ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ അൽ റൗമി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.സുരക്ഷാ, പ്രതിരോധ ആവശ്യകതകൾ ലംഘിക്കുന്ന കെട്ടിടങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും നിയമ ലംഘകരായ കെട്ടിട ഉടമകളോടും താമസക്കാരോടും യാതൊരു വിധ വിട്ടുവീഴ്ചകളും നടത്തരുതെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.തീപിടിത്തത്തിലേക്ക് നയിക്കുന്ന നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കെട്ടിടങ്ങൾ അടച്ചു പൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)