മദ്യപിച്ച് വാഹനമോടിച്ച 35 പേർ കുവൈത്തിൽ അറസ്റ്റിൽ
കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ കർശനമായി തുടർന്ന് ജനറൽ ഡിപ്പാർട്ട്‌മെൻറ് ഓഫ് പൊലീസ്. പരിശോധനയിൽ നിയമം ലംഘിച്ച 19 പേരെ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻറിലേക്ക് റഫർ ചെയ്യുകയും മറ്റ് 35 പേരെ മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
താമസ നിയമങ്ങൾ ലംഘിച്ചതിന് 152 പേരാണ് അറസ്റ്റിലായത്. മദ്യം കൈവശം വച്ചതിന് ഏഴ് പേരെ പിടികൂടി. സിവിൽ കേസുകളിൽ ഉൾപ്പെട്ടെ 67 വാഹനങ്ങളും ഡ്രൈവർമാർ ഗുരുതരമായ ലംഘനങ്ങൾ നടത്തിയ ആറ് വാഹനങ്ങളും പിടിച്ചെടുത്തു. പട്രോളിംഗ് സംഘം 49 പ്രശ്നങ്ങളിൽ ഇടപെടുകയും അതിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ തുടരുമെന്നും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)