Posted By Editor Editor Posted On

തണുപ്പുമാറ്റാൻ ഹീറ്റർ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങി: ഗള്‍ഫിൽ ഒരു കുടുംബത്തിലെ എട്ടുമാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

സൗദിയിലെ ഹഫര്‍ ബാത്തിലില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. തണുപ്പകറ്റാന്‍ മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയതിന് പിന്നാലെയാണ് ദാരുണസംഭവം. യെമനി കുടുംബത്തിലെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരിക്കേറ്റ ആറ് പേരുടെ നില ഗുരുതരമാണ്. അപകടവിവരമറിഞ്ഞ് സിവിൽ ഡിഫൻസ് ഉടൻ എത്തിയെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല. മകളുടെ വീട്ടില്‍ തീ പടര്‍ന്നുപിടിച്ചതായി അയല്‍വാസികള്‍ തന്നെ ഫോണില്‍ അറിയിക്കുകയായിരുന്നെന്ന് യെമനി പൗരന്‍ അവദ് ദര്‍വേശ് പറഞ്ഞു. വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോഴേക്കും സിവിൽ ഡിഫൻസ് അധികൃതർ മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നതായി ദർവേശ് പറഞ്ഞു. 18കാരിയായ പേരമകളുടെ വിവാഹം അടുത്ത റമദാന് ശേഷം നടത്താന്‍ തീരുമാനിച്ചതായിരുന്നു.. മൂത്ത പേരമകള്‍, എട്ടു മാസം (പേരമകള്‍), അഞ്ച് വയസ് (പേരമകന്‍), പതിനൊന്നു വയസ് (പേരമകള്‍) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ ഹഫര്‍ അല്‍ബാത്തിനിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും അവദ് ദര്‍വേശ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *