Posted By Editor Editor Posted On

കുവൈത്തിലെ ബയോമെട്രിക് സമയപരിധി കഴിഞ്ഞു: പ്രവാസികളിൽ ബാക്കിയുള്ളവരുടെ കണക്കുകളിതാ

കുവൈത്തിൽ ബയോമെട്രിക് നടപടികളുടെ സമയപരിധി കഴിഞ്ഞപ്പോൾ, പ്രവാസികളിൽ 2,24,000 പേർ ബാക്കിയുള്ളതായി റിപ്പോർട്ട്. നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്കുകളും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളും സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്തെ 76 ശതമാനം ആളുകൾ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെ വിവരങ്ങൾ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. ഏകദേശം 2,24,000 പ്രവാസികളും 88,600 ബിദൂനികളും 16,000 പൗരന്മാരും ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയിട്ടില്ല.

ഇത്തരക്കാർക്ക് ജനുവരി ഒന്നു മുതൽ ഔദ്യോഗിക, ധനകാര്യ സ്ഥാപനങ്ങളിലുടനീളമുള്ള ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

പ്രവാസികൾക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31 ന് അവസാനിച്ചിരുന്നു. സ്വദേശികൾക്ക് സെപ്റ്റംബറിലും സമയപരിധി അവസാനിച്ചു. നടപടികൾ പൂർത്തിയാക്കാത്തവർക്കായി പ്രത്യേക കേന്ദ്രങ്ങൾ തുടരുമെന്നാണ് റിപ്പോർട്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *