കുവൈറ്റിൽ ഇനി മുതൽ രാത്രിയിലും സർക്കാർ ഓഫീസ് പ്രവർത്തിക്കും; സായാഹ്ന ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു
കുവൈറ്റിൽ ഇനി മുതൽ രാത്രി സമയങ്ങളിലും സർക്കാർ ഓഫീസ് സേവനങ്ങൾ ലഭിക്കും. രാജ്യത്ത് ഈവിനിങ് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കിയതോടെയാണിത്. ഇതുപ്രകാരം മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും സായാഹ്ന ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കിയതായി സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഏതൊക്കെ ഓഫീസുകൾ സായാഹ്ന ഷിഫ്റ്റ് സമ്പദായം നടപ്പിലാക്കണമെന്നും ഈ ഷിഫ്റ്റിൽ ആരൊക്കെ ജോലി ചെയ്യണമെന്നുമുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരുടെ പേരും നമ്പറും സഹിത സിവിൽ സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. കൃത്യമായ മാർഗനിർദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും വൈകുന്നേരത്തെ ഷിഫ്റ്റ് പ്രവർത്തിക്കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)