Posted By Editor Editor Posted On

ഈ നിയമലംഘനങ്ങൾ കീശ കാലിയാക്കും, ഇനി വിട്ടുവീഴ്ചയില്ല; പ്രവാസികളേ ശ്രദ്ധിക്കൂ, കനത്ത പിഴ പ്രാബല്യത്തിൽ, വിശദമായി അറിയാം

കുവൈത്തിൽ താമസവിസ നിയമലംഘകർക്ക് കനത്ത പിഴ ചുമത്തുന്നത് പ്രാബല്യത്തിൽ. റെസിഡൻസി നിയമലംഘകർക്ക് കർശന പിഴ ഏർപ്പെടുത്തുന്നത് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. താമസ നിയമലംഘകർ, നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർ എന്നിവർക്ക് കനത്ത പിഴ ചുമത്തും.

കുടുംബത്തെ സന്ദർശിക്കാൻ, സ്കൂളിൽ ചേർക്കൽ, ഗവൺമെൻറ് വർക്ക്, സ്വകാര്യ മേഖലയിലെ ജോലി, വാണിജ്യ, വ്യാവസായിക ജോലി, ചികിത്സ, താൽക്കാലിക സർക്കാർ കരാർ എന്നിവക്കായി രാജ്യത്തേക്ക് പ്രവേശന വിസ ലഭിച്ചെത്തിയ ശേഷം റെസിഡൻസി പെർമിറ്റ് നേടാത്തവർക്ക് പിഴ ചുമത്തും. ആദ്യ മാസം ഓരോ ദിവസവും രണ്ട് ദിനാർ വീതമാണ് പിഴ ഈടാക്കുക. ഒരു മാസത്തിന് ശേഷം പ്രതിദിനം നാല് ദിനാറായി പിഴ ഉയർത്തും. ഇത്തരത്തിൽ 1,200 ദിനാർ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്.

സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി താ​മ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് തു​ട​ർ​ന്നാ​ൽ പ്ര​തി​ദി​നം 10 ദിനാ​ർ ഈ​ടാ​ക്കും. ഇ​ത്ത​ര​ക്കാ​ർ​ക്കു​ള്ള കൂ​ടി​യ പി​ഴ 2000 ദിനാ​റാ​ണ്. താ​മ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കും, രാ​ജ്യം വി​ടാ​തെ തു​ട​രു​ന്ന​വ​ർ​ക്കും പു​തി​യ സം​വി​ധാ​നം ബാ​ധ​ക​മാ​ണ്. തൊ​ഴി​ൽ വി​സ ലം​ഘ​ന​ങ്ങ​ൾ​ക്ക് ഗ്രേ​സ് പീരി​യ​ഡി​ന് ശേ​ഷം ആ​ദ്യ മാ​സ​ത്തേ​ക്ക് ര​ണ്ടു ദിനാ​റും തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ൾ​ക്ക് നാ​ല് ദി​നാ​റും ഈ​ടാ​ക്കും. പ​ര​മാ​വ​ധി പി​ഴ 1200 ദിനാ​റാ​ണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *