കുവൈത്തിൽ 2876 പേരുടെ പൗരത്വം കൂടി റദ്ദാക്കി
പൗരത്വം റദ്ദാക്കൽ നടപടികളുമായി കുവൈറ്റ് മുന്നോട്ട്. അനധികൃതമായി പൗരത്വം നേടിയ 2876 പേരുടെ പൗരത്വം കൂടി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. 13 പേർ പുരുഷന്മാരുടെയും 2863 സ്ത്രീകളുടെയും പൗരത്വമാണ് കുവൈറ്റ് അധികാരികൾ റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹ് അധ്യക്ഷനായ സുപ്രീം കമ്മിറ്റിയുടെ നിർദേശം മന്ത്രി സഭ അംഗീകരിക്കുകയായിരുന്നു. ദേശീയ നിയമവുമായി ബന്ധപ്പെട്ട് 1959ലെ അമീരി ഡിക്രി അനുസരിച്ചാണ് നടപടി സ്വീകരിച്ചത്
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)