Posted By Editor Editor Posted On

ഗൾഫിൽ വീട്ടുജോലിക്കെത്തി, എട്ടുവയസുകാരിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കി; മലയാളി യുവതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്തിൽ പുതുവൽ വീട്ടിൽ ജ്യോതിയാണ് അറസ്റ്റിലായത്. ദുബായില്‍ യുവതി വീട്ടുജോലിക്കെത്തിയശേഷമാണ് സംഭവം. ദുബായിലെ അൽവർക്കയിൽ പ്രവാസി മലയാളിയുടെ വീട്ടിലാണ് യുവതി ജോലി ചെയ്തിരുന്നത്. ആ സമയത്ത് നടന്ന അതിക്രമത്തിനാണ് യുവതി അറസ്റ്റിലായത്. ആലപ്പുഴയിൽ നിന്നുള്ള പ്രവാസികളുടെ വീട്ടിൽ 2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. ഈ കാലത്ത് എട്ട് വയസുകാരിയെ ജ്യോതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പുന്നപ്ര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *