100 രൂപ മാറ്റിവച്ച് 2 ലക്ഷം സമ്പാദിക്കാം; പോസ്റ്റ് ഓഫീസ് പദ്ധതി എല്ലാവർക്കും ഗുണകരം
സുരക്ഷിതവും സുസ്ഥിരവുമായ വരുമാനം വാഗ്‌ദാനം ചെയ്യുന്ന ഒരു ചെറിയ സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് (RD) സ്കീം. സ്ഥിരമായി ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതേറ്റവും അനുയോജ്യമാണ്. മാത്രമല്ല, കോംപൗണ്ട് പലിശ നിരക്കിലൂടെ ഉയർന്ന വരുമാനം നേടാനും സാധിക്കും. ഈ സ്കീമിൽ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കണം. പദ്ധതി കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം നിക്ഷേപ തുക ലഭിക്കും. ചെറുകിട സമ്പാദ്യത്തിലൂടെ ഭാവിയിലേക്ക് വലിയൊരു കോർപ്പസ് നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഈ പദ്ധതി.
ഈ സ്കീം 6.7% പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ പലിശ നിരക്ക് ത്രൈമാസത്തിലൊരിക്കൽ കണക്കാക്കുകയും നിക്ഷേപകർക്ക് നൽകുകയും ചെയ്യുന്നു. പലിശ നിരക്കിൽ വലിയൊരു തുക നിക്ഷേപകന് ഇതിലൂടെ നേടാനാകും. ഈ പലിശനിരക്ക് പല ബാങ്ക് സേവിംഗ്സ് സ്കീമുകളേക്കാളും കൂടുതലാണ്.
100 രൂപ മാറ്റിവച്ച് 2 ലക്ഷം സമ്പാദിക്കാം; പോസ്റ്റ് ഓഫീസ് പദ്ധതി എല്ലാവർക്കും ഗുണകരം
ഈ സ്കീമിൽ ഒരു വ്യക്തിഗത അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ട് തുറക്കാൻ സാധിക്കും. 10 വയസിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്ക് അവരുടെ പേരിൽ അക്കൗണ്ട് തുറക്കാം. 10 വയസിന് താഴെയുള്ള കുട്ടികൾക്കായി മാതാപിതാക്കൾക്ക് ഒരു അക്കൗണ്ട് തുറക്കാം. 5 വർഷമാണ് പദ്ധതിയുടെ കാലാവധി, ആവശ്യമെങ്കിൽ പദ്ധതി കാലാവധി നീട്ടാവുന്നതാണ്. കുറഞ്ഞത് 100 രൂപ മുതൽ നിങ്ങൾക്ക് ആവശ്യമുള്ളത്ര നിക്ഷേപിക്കാം. ഈ സ്കീമിൽ നിക്ഷേപങ്ങൾക്ക് പരമാവധി പരിധിയില്ല.
ഒരാൾക്ക് മുൻകൂർ നിക്ഷേപം നടത്താനും അല്ലെങ്കിൽ കാലാവധി പൂർത്തിയാകും മുൻപേ അക്കൗണ്ട് ക്ലോസ് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം, നിക്ഷേപിച്ച തുകയുടെ 50% വരെ നിങ്ങൾക്ക് വായ്പയെടുക്കാം. ഈ ലോണിന്റെ പലിശ നിരക്ക് റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ നൽകുന്ന പലിശയേക്കാൾ 2% കൂടുതലായിരിക്കും.
അക്കൗണ്ട് എങ്ങനെ തുറക്കാം?
അടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയി പോസ്റ്റ് ഓഫീസ് ആർഡി സ്കീം അക്കൗണ്ട് തുറക്കാവുന്നതാണ്. അപേക്ഷാ ഫോം പാസ്‌പോർട്ട് സൈസ് ഫോട്ടോ, മേൽവിലാസം തെളിയിക്കുന്ന രേഖ, പാൻ കാർഡ് തുടങ്ങിയ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം, എല്ലാ രേഖകളും സഹിതം നിങ്ങളുടെ അപേക്ഷാ ഫോറം പോസ്റ്റ് ഓഫീസ് ജീവനക്കാരന് നൽകുക. ഇതിനുശേഷം, റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് പോസ്റ്റ് ഓഫീസിൽ തുറക്കും. അതിൽ എല്ലാ മാസവും നിക്ഷേപം നടത്തുക. ആദ്യ ഗഡു പണമായോ ചെക്കോ ആയി നിക്ഷേപിക്കണം.
ദിവസവും 100 രൂപ മാറ്റിവച്ച് 2 ലക്ഷം എങ്ങനെ നേടാം
പോസ്റ്റ് ഓഫീസ് ആർഡി സ്കീമിൽ, നിങ്ങൾ പ്രതിദിനം 100 രൂപ മാറ്റിവച്ചാൽ എല്ലാ മാസവും 3,000 രൂപ നിക്ഷേപിക്കാൻ സാധിക്കും. 5 വർഷത്തിന് ശേഷം നിങ്ങൾക്ക് 2.14 ലക്ഷം രൂപ മെച്യൂരിറ്റി തുക ലഭിക്കും. ആകെ നിക്ഷേപിച്ച തുക 1,80,000 രൂപയാണ്. പലിശ ഇനത്തിൽ മാത്രം വരുമാനം 34,097 രൂപയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)