കുവൈറ്റിൽ അൽ മ്രബാനിയ സീസൺ അവസാനം; പകൽ ദൈർഘ്യം കുറയും
കുവൈറ്റിൽ അൽ മ്രബാനിയ സീസൺ അവസാനിക്കുന്നു. അൽ ഷൂല സ്റ്റാർ എന്നറിയപ്പെടുന്ന മൂന്നാമത്തെ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെയാണ് ഈ സീസൺ അവസാനിക്കുന്നത്. അൽ അജ്‌രി സയൻ്റിഫിക് സെൻ്റർ ആണ് ഈക്കാര്യം അറിയിച്ചത്. ഷൂല നക്ഷത്രത്തിൻ്റെ ദിവസങ്ങളുടെ എണ്ണം 13 ആണ്. ഇത് നക്ഷത്രങ്ങളിൽ മൂന്നാമത്തേതും അവസാനത്തേതുമാണ്. കൂടാതെ ഷൂല നക്ഷത്രം പ്രത്യക്ഷപ്പെടുന്ന സമയത്ത് സൂര്യോദയം വർഷം മുഴുവനും ഏറെ വൈകിയും ആയിരിക്കും. ഷൂല നക്ഷത്രം പ്രത്യക്ഷമാകുന്ന ആദ്യ ദിവസം സൂര്യോദയം രാവിലെ 6.43 നും സൂര്യസ്തമയം വൈകുന്നേരം 5.01 നും ആയിരിക്കും. 13 മണിക്കൂർ 42 മിനിറ്റുകൾ മാത്രമായിരിക്കും പകൽ നീണ്ടുനിൽക്കുകയെന്നും അൽ അജ്‌രി സയൻ്റിഫിക് സെൻ്റർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)