കുവൈത്ത് ബഹ്റൈൻ സെക്ടറുകളിലേക്ക് വലിയ വിമാനവുമായി എമിറേറ്റ്സ്
എമിറേറ്റ്സ് എയർലൈൻ കുവൈത്ത്, ബഹ്റൈൻ സെക്ടറുകളിലെ സർവീസിന് എയർബസ് എ350 വിമാനങ്ങൾ ഉപയോഗിക്കുന്നു. ഒരേസമയം 312 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനം ഈ മാസം 8 മുതലായിരിക്കും ഈ സെക്ടറുകളിൽ സർവീസിന് ഉപയോഗിക്കുക. കുവൈത്തിലേക്കും ബഹ്റൈനിലേക്കും രണ്ടു എ350 വിമാനങ്ങൾ വീതം സർവീസ് നടത്തും. ഇതിൽ 32 ബിസിനസ് ക്ലാസ്, 21 പ്രീമിയം ഇക്കോണമി, 259 ഇക്കോണമി സീറ്റുകളാണുള്ളത്. നിലവിൽ കുവൈത്തിലേക്കു ആഴ്ചയിൽ 29ഉം ബഹ്റൈനിലേക്ക് 22ഉം വിമാന സർവീസുകൾ എമിറേറ്റ്സ് നടത്തുന്നുണ്ട്
.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ
Comments (0)