65,000 രൂപ വാങ്ങി ഉംറയ്‌ക്ക് കൊണ്ട് പോയി; കേരളത്തിൽ നിന്നും ഉംറക്ക് കൊണ്ടുപോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജൻറ് മുങ്ങിയതായി പരാതി
ഉംറക്ക് കൊണ്ടുപോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജൻറ് മുങ്ങിയതായി പരാതി . മംഗലാപുരം പുത്തൂർ സ്വദേശി അഷ്റഫ് സഖാഫിക്കെതിരെയാണ് പരാതി. ഭക്ഷണം ലഭിച്ചില്ലെന്നും പണം നൽകാത്തതിനാൽ റൂമിൽ നിന്നും ഇറക്കി വിട്ടെന്നും ഉംറക്ക് പോയവർ പറയുന്നു.കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നായി 160ഓളം പേരാണ് മുഹമ്മദിയ്യ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയത്. പുലർച്ചെ സമയത്ത് റൂമിൽ നിന്നും ഇറക്കിവിട്ടെന്നും കൊടുംതണുപ്പായിരുന്നുവെന്നും തീർഥാടകർ പറയുന്നു. പ്രായമായ ആളുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ക്യാൻസർ രോഗികളുമുണ്ടായിരുന്നു.അഷ്റഫ് സഖാഫിയുടെ ഉടമസ്ഥതയിലുള്ള മുഹമ്മദിയ്യ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയവർക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. മടക്ക് ടിക്കറ്റ് നൽകാത്തതിനാൽ നിരവധിപേർ ഇപ്പോഴും ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നതായും തീർഥാടകർ പറയുന്നു . 160 പേരാണ് മുഹമ്മദിയ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയത്. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റും ഹജ്ജ് ഉംറ മന്ത്രാലയവും ഇടപെട്ടാണ് ഇവർക്ക് ഭക്ഷണവവും താമസവും ഏർപ്പാടാക്കിയത്. സമ്മർദ്ദത്തിന്റെ ഫലമായി ഏജൻസി ബുക്ക് ചെയ്ത ടിക്കറ്റാകട്ടെ മദീനയിൽ നിന്നും 12,00 കിമി അകലെ ദമാം വഴിയായിരുന്നു. എന്നാൽ കൃത്യസമയത്ത് യാത്ര സൗകര്യം ലഭിക്കാത്തതിനാൽ 80 ഓളം പേരുടെ യാത്ര മുടങ്ങുകയും ചെയ്തു. സന്നദ്ധ സംഘടനകളും ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ട് ഇന്ന് ഉച്ചയ്‌ക്കുള്ള വിമാനത്തിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)