Posted By Editor Editor Posted On

കുവൈത്തിൽ ആരോ​ഗ്യ മന്ത്രാലയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോ​ഗികൾക്ക് ഭക്ഷണമെനു ഡിജിറ്റലായി ലഭ്യമാക്കും

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഡിജിറ്റൽ ഭക്ഷണ മെനു പുറത്തിറക്കി.ഇത് പ്രകാരം രോഗികൾക്ക് ഡിജിറ്റൽ മെനുവിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഭക്ഷണങ്ങൾ സ്വയം തെരഞ്ഞെടുക്കാം. രോഗികൾക്ക് നൽകുന്ന പോഷകാഹാര സേവനങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം എന്ന് മന്ത്രാലയത്തിലെ കാറ്ററിംഗ് വിഭാഗം മേധാവി അബീർ അൽ സലൂം വ്യക്തമാക്കി.ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ ആശുപത്രികളിലും പ്രത്യേക മെഡിക്കൽ സെൻ്ററുകളിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പുതിയ സേവനം ലഭ്യമാകും. മെനുവിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഭക്ഷണത്തിൻ്റെ അന്തിമ രൂപത്തിലുള്ള ചിത്രങ്ങൾ അടിസ്ഥാനമാക്കി രോഗികൾക്ക് അവരുടെ ഭക്ഷണം സ്വയം തിരഞ്ഞെടുക്കാൻ കഴിയുന്നതാണ് പുതിയ സംവിധാനം.കൂടാതെ ഓരോ ഭക്ഷണത്തിലും അടങ്ങിയിരിക്കുന്ന പോഷകാഹാര ഘടകങ്ങൾ മെനുവിൽ വിശദമായി പ്രദർശിപ്പിക്കുന്നുമുണ്ട്. ഇത് രോഗികളുടെ ആരോഗ്യ അവബോധം വർദ്ധിപ്പിക്കുവാൻ സഹായകമാകുമെന്നും അബീർ അൽ സലൂം അറിയിച്ചു.ഭക്ഷണക്രമത്തിലെ മാറ്റങ്ങൾക്കും ആരോഗ്യ ആവശ്യങ്ങൾക്കും അനുസൃതമായി മെനുകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുകയും ചെയ്യും. പ്രമേഹരോഗികൾ, ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾ, ഗർഭിണികൾ, എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ രോഗികൾക്ക് അവരുടെ ആരോഗ്യസ്ഥിതിക്ക് അനുസൃതമായി,വിവിധ ഓപ്ഷനുകൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് മെനുവിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ സചിത്ര ഇലക്ട്രോണിക് മെനുകൾ ദൃശ്യമാകും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *