Posted By Editor Editor Posted On

കുവൈത്തിൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം വരുന്നു

കുവൈത്തിൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വെബ് സൈറ്റുകൾ വഴി നടത്തപ്പെടുന്ന ഒ ടി പി ആവശ്യപ്പെടാത്ത സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകൾക്കും വിജ്ഞാപനം അയച്ചു..ബാങ്ക് ശാഖകൾ അല്ലെങ്കിൽ ഇലക്ട്രോണിക് ബാങ്കിംഗ് സംവിധാനം മുഖേനെ നടത്തുന്ന ഓരോ പണമിടപാടുകൾക്കും വ്യത്യസ്ത പരിധികൾ തിരഞ്ഞെടുക്കാനും മാറ്റങ്ങൾ വരുത്താനും ഉപ ഭോക്താക്കളെ അനുവദിക്കുന്ന സംവിധാനം സ്ഥാപിക്കാനും വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഇവ ഉപഭോക്താവിനെ അറിയിക്കണമെന്നും സെൻട്രൽ ബാങ്കിന്റെ അനുമതി നേടുകയും ചെയ്യണമെന്നും വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, പ്രീപെയ്ഡ് കാർഡുകൾ തുടങ്ങിയ എല്ലാ വിധത്തിലുമുള്ള കാർഡുകൾ മുഖേനെയും നടത്തുന്ന പേയ്മെന്റുകൾക്കും സംയമിത നിയന്ത്രണങ്ങൾ ബാധകമാക്കണമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.ബാങ്കുകളുടെ ആഭ്യന്തര നിയന്ത്രണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുവാനും , സുരക്ഷാ മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കുവാനും ലക്ഷ്യമാക്കിയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *